ചെന്നൈ|
Last Modified ചൊവ്വ, 8 ജൂലൈ 2014 (08:34 IST)
കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് നല്‍കിയ നടപടി പുനപരിശോധിക്കമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്.
ശ്രീലങ്കയുമായുള്ള 1974 ലേയും 1976ലേയും കരാര്‍ അനുസരിച്ചാണ് കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതെന്നും എന്നാല്‍ ഇത് തമിഴ്‌നാട് അംഗീകരിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാറും താനും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും
ജയലളിത പറഞ്ഞു
രാമനാഥപുരം രാജാവിന്റെ കീഴിലായിരുന്നു ഈ ദ്വീപെന്നതിന് ചരിത്ര രേഖകളുണ്ടെന്നും. തമിഴ് മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതമായി മീന്‍ പിടിച്ചിരുന്ന ഇടമാണിതെന്നും. കച്ചൈത്തീവ് ശ്രീലങ്കയ്ക്കു നല്‍കാനുള്ള
തീരുമാനത്തെ 1974-ല്‍ അടല്‍ ബിഹാരി വാജ്‌പേയ് എതിര്‍ത്തിരുന്നെന്നും ജയലളിത കത്തില്‍ ചൂണ്ടികാട്ടി.
ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്ത 184 തമിഴ് മത്സ്യത്തൊഴിലാളികളെ
മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലിന് ജയലളിത നന്ദി പറഞ്ഞു
ജൂലായ് അഞ്ചിന് ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്ത 20 പേരുള്‍പ്പടെ 37 തമിഴ് മത്സ്യത്തൊഴിലാളികള്‍കൂടി ശ്രീലങ്കന്‍ ജയിലുകളിലുണ്ടെന്നും ഇവരേയും വിട്ടുകിട്ടുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും ജയലളിത ആവശ്യപ്പെട്ടു