പ്രശസ്ത നടി കെ ആർ വിജയയുടെ ഭർത്താവ് അന്തരിച്ചു

പ്രശസ്ത നടി കെ ആർ വിജയയുടെ ഭർത്താവ് അന്തരിച്ചു

കോഴിക്കോട്| aparna shaji| Last Modified ശനി, 26 മാര്‍ച്ച് 2016 (16:41 IST)
പ്രശസ്ത നടി കെ ആർ വിജയയുടെ ഭർത്താവ് എം വേലായുധൻ (83) അന്തരിച്ചു. പ്രമുഖ വ്യവസായി കൂടിയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. പ്രായാധിക്യം കൊണ്ടുള്ള അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

1966 ലായിരുന്നു കെ ആർ വിജയയുടെയും വേലായുധന്റേയും വിവാഹം. കോഴിക്കോട് പ്രവർത്തിക്കുന്ന സുദർശൻ ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥനായിരുന്നു വേലായുധൻ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച പഴയകാല നടിയാണ് കെ ആർ വിജയ. മലയാളത്തിൽ മാത്രമായി നൂറുസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഹേമലതയാണ് മകൾ. സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് കോഴിക്കോട് മാവൂർ റോഡിലെ ശ്മാശനത്തിൽ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :