'പിഷാരടിയുടെ ആ സ്വഭാവമെനിക്കിഷ്ടമല്ല, എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്'; ധർമ്മജൻ

'പിഷാരടിയുടെ ആ സ്വഭാവമെനിക്കിഷ്ടമല്ല, എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്'; ധർമ്മജൻ

aparna shaji| Last Modified ശനി, 26 മാര്‍ച്ച് 2016 (15:42 IST)
ഹാസ്യതാരവും ടി വി അവതാരകനുമായ പിഷാരടിയും ബോൾഗാട്ടിയും സിനിമയിലും ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ്. അവരുടെ സൗഹൃദം കുടുംബത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. എന്നാൽ പിഷാരടിയുടെ ഒരു സ്വഭാവം ധർമ്മജനു തീരെ ഇഷ്ടമല്ല.

പിഷാരടി ഒരു നല്ല സുഹൃത്തും വഴികാട്ടിയുമാണെന്ന് ധർമ്മജൻ പറയുന്നു. ഒപ്പം പിഷാരടിക്ക് ജോലിയോടുള്ള ആത്മാർത്ഥത, കൃത്യനിഷ്ടത ഈ കാര്യത്തിലൊക്കെ ധർമ്മജനു പിഷാരടിയോടു ബഹുമാനമാണ്. എന്നാൽ പിഷാരടിക്ക് പെരുമാറാൻ അറിയില്ലെന്നും അവന്റെ പ്രവൃത്തി തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും ധർമ്മജൻ ഫ്ലവേഴ്സ് ടി വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പിഷാരടിക്ക് ആളുക‌ളോട് പെരുമാറാൻ അറിയില്ലെന്നും നമ്മൾ സുഹൃത്തുക്കളെ പരിചയപ്പെടുത്തുമ്പോൾ വരുത്തി ചിരിക്കുകയുമാണ് പിഷാരടി ചെയ്യാറെന്നും അറിഞ്ഞുകൊണ്ട‌ല്ലെങ്കിൽ കൂടി ഇത് തന്നെ ഒരുപാട് മുറിവേൽപ്പിച്ചിട്ടുണ്ടെന്നും താരം അറിയിച്ചു.
താര പരിവേഷങ്ങ‌ൾ ഒന്നുമില്ലാതെ ജീവിക്കുന്ന സാധാരണ മനുഷ്യനാണ് താനെന്നും ധർമ്മജൻ അഭിമുഖത്തിൽ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :