വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2020 (13:01 IST)
കോൺഗ്രസിനെ വീണ്ടും കാഴ്ചക്കാരാക്കി ഓപ്പറേഷൻ കമലയുമായി ബിജെപി. മധ്യപ്രദേശ് സർക്കാറിനെ പ്രതിസന്ധിയിലാക്കി
ജ്യോതിരാദിത്യ സിന്ധ്യ കോൺൽഗ്രസിൽനിന്നും രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സിന്ധ്യ രാജിവച്ചത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് സിന്ധ്യ രാജിക്കത്ത് അയച്ചു.
ജ്യോതിരാദിത്യ സിന്ധ്യക്ക് കോൺഗ്രസ് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. തനിക്കൊപ്പമുള്ള 18 എംഎൽഎമാരെ ബംഗളുരുവിലേക്ക് മാറ്റിഒയ ശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്. സിന്ധ്യ രാജി പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെ കമൽനാഥ് അടിയന്തര യോഗം വിളിച്ചു, കമൽനാഥിന്റെ വസതിയിലാണ് യോഗം ചേർന്നിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മുതിർന്ന നേതാക്കളും കമൽനാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്.
കമൽനാഥ് സർക്കാർ മാഫിയകൾക്കെതിരെ പ്രവർത്തച്ചതിനാലാണ് അദ്ദേഹത്തിനെതിരെ ഗൂഡാലോചന ഉണ്ടാകാൻ കാരണമെന്ന് യോഗത്തിനെത്തിയ ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ചാർട്ടേർഡ് വിമാനങ്ങളിലായാണ് എംഎൽഎമാരെ ബംഗളുരുവിലെത്തിച്ചത് എന്നും ബിജെപിയാണ് വിമാനങ്ങൾ ഒരുക്കിയത് എന്നും ദിഗ് വിജയ് സിങ് പറഞ്ഞു. കോൺഗ്രസ് കേന്ദ്ര നേതൃത്വവും വിഷയത്തിൽ ചർച്ചനടത്തുകയാണ്. സിന്ധ്യയെ അനുനയിപ്പിക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം നിരന്തരം ശ്രമം നടത്തിയെങ്കിലും സിന്ധ്യ ചർച്ചകൾക്ക് തയ്യാറായില്ല. പിസിസി അധ്യക്ഷസ്ഥാനം നൽകുന്നതിന് കമൽനാഥ് തയ്യാറയിരുന്നു എങ്കിലും ഇത് സ്വീകരിക്കാനും സിന്ധ്യ തയ്യാറായിരുന്നില്ല.