വിജയ് സേതുപതിയിൽനിന്നും അഭിനയം പഠിക്കണം, തുറന്നുപറഞ്ഞ് ദുൽഖർ !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 9 മാര്‍ച്ച് 2020 (20:47 IST)
മക്കൾ സെൽവൻ വിജയ് സേതുപതിയെ ഇഷ്ടമല്ലാത്തവർ കുറവായിരികും. മറ്റു പല നടൻമരെ എതിർക്കുന്ന ആളുകൾ ഉണ്ടാകുമെങ്കിലും വിജയ് സേതുപതിയെ എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടമാണ്. തങ്ങളിൽ ഒരാൾ എന്ന സ്നേഹമാണ് ആളുകൾ താരത്തിന് നൽകുന്നത്. വിജയ് സേതുപതിഒയുടെ സിനിമയിലെ തിരഞ്ഞെടുപ്പും പ്രകടനവും ആ സ്നേഹം ഇരട്ടിയാക്കുന്നു.

പല സഹപ്രവര്‍ത്തകരും വിജയ് സേതുപതിയെ കുറിച്ച് പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ തമിഴില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ വിജയ് സേതുപതി ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ. അഭിനയത്തിൽ വിജയ് സേതുപതിയിൽനിന്നും തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്നും ദുൽഖർ പറഞ്ഞു.


'ഞാൻ അഭിനയം നോക്കി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് വിജയ് സേതുപതി, ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അത് അതിഥി വേഷം ആണെങ്കില്‍ കൂടി തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ആ ചിത്രത്തെ മികച്ചതാക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്'. ദുല്‍ഖര്‍ പറഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ മുന്നേറുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :