ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ, കമൽനാഥ് സർക്കരിനെതിരെ രൂക്ഷ വിമർശനം

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 11 മാര്‍ച്ച് 2020 (15:43 IST)
18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി ദേശിയ അധ്യക്ഷൻ ജെപി നഡ്ഡയിൽനിന്നുമാണ് സിന്ധ്യ അംഗത്വം സ്വീകരിച്ചത്. ബിജെപി അംഗത്വം സ്വീകരിച്ച ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ കമൽനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സിന്ധ്യ ഉന്നയിച്ചത്.

കർഷകർക്കും യുവാക്കൾക്കും വേണ്ടി ഒന്നും ചെയ്യാൻ കമൽനാഥ് സർക്കരിനായില്ല എന്നായിരുന്നു പ്രധാന വിമർശനം. മധ്യപ്രദേശിൽനിന്നുമുള്ള രാജ്യസഭാ അംഗമായി സിന്ധ്യ കേന്ദ്ര മന്ത്രിസഭയിൽ എത്തുമെന്നാണ് സൂചനകൾ. അതേസമയം സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവച്ച് പത്ത് എംഎൽഎമാർക്കും രണ്ട് മന്ത്രിമാർക്കും ബിജെപിയിൽ ചേരുന്നതിനോട് താൽപര്യമില്ല എന്നാണ് റിപ്പോർട്ടുകൾ.

ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ അറിയിക്കുകയായിരുന്നുന്നു രാജിയുടെ ലക്ഷ്യം എന്നും ബിജെപിയിൽ ചേരുന്നതിനോട് താ‌ൽപര്യമില്ല എന്നും ഇവർ നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. രാജിവച്ച എംഎൽഎമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും ഭൂരിപക്ഷം പേരും മടങ്ങി വരുമെന്നും കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :