ഒരേ ആവശ്യവുമായി മുഖ്യമന്ത്രിക്ക് വീണ്ടും ഡൽഹിലെത്തേണ്ടി വരുന്നത് അപമാനകരം, സസ്‌പെൻഷൻ നേരിടേണ്ടി വരും: നിതിൻ ഗഡ്കരി

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (19:50 IST)
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തിൽ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെ ശാസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിർദേശങ്ങളിൽ തീരുമാനം വൈകുന്നതിലാണ് മന്ത്രിയുടെ ശാസന. അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യേണ്ടി വരും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വാക്കുകൾ.

ഒരേ അവശ്യവുമായി മുഖ്യമന്ത്രിക്ക് വീണ്ടും ഡൽഹിയിൽ എത്തേണ്ടിവരുന്നത് അപമാനകരമാണ്. അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർ സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരും മന്ത്രി പറഞ്ഞു. ഇന്ന് ഒന്നരയോടെയാണ് ദേശീയപാതാ വികസനൗമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി സമർപ്പിച്ച നിവേദനത്തിൽ നേരത്തെ മൂന്ന് തവണ നൽകിയ കര്യങ്ങൾ തന്നെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇതോടെയാണ് നിതിൻ ഗഡ്കരി ഉദ്യോഗസ്ഥരെ ശകാരിച്ചത്. കേരളത്തിൽ ഭൂമിക്ക് വില കൂടുതലാണ് അതിനാൽ അവശ്യമയ നഷ്ടപരിഹാരം നൽകണം എന്നായിരുന്നു പ്രധാന ആവശ്യങ്ങളിൽ ഒന്ന്. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ നടപടി ഉണ്ടാകാത്തത് എന്ന് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇതോടെ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാം എന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പുനൽകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :