വീട് വൃത്തിയായി സൂക്ഷിച്ചില്ല; ജൂഹി ചൗളയ്ക്കും അനിൽ കപൂറിനും നോട്ടീസ്

മുംബൈ:| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (20:21 IST)
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നില്ല എന്ന കുറ്റത്തിന് ബോളിവുഡ് താരങ്ങളായ ജൂഹി ചൗളയ്ക്കും അനിൽ കപൂറിനും മുംബൈ മുനിസിപ്പൽ കോർപറേഷന്റെ നോട്ടീസ്. മുൻസിപ്പൽ കോർപ്പറേഷൻ നിയമം 381ആം വകുപ്പ് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരിൽ നിന്ന് 2,000 മുതൽ 10,000 രൂപവരെ പിഴ ഈടാക്കുമെന്നാണ് സൂചന.

അമിതാഭ് ബച്ചന്‍, ഷബാന ആസ്മി തുടങ്ങിയ നിരവധി താരങ്ങളുടെ വീട്ടിലാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എന്നാല്‍ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോര്‍പ്പറേഷന്‍ തൃപ്തരാണ്. ഡല്‍ഹിയിലും സമാനമായ പരിശോധനകള്‍ നടക്കുന്നുണ്ട്. സെപ്തംബര്‍ 23 വരെ ദില്ലിയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :