ന്യൂഡല്‍ഹി|
VISHNU.N.L|
Last Modified ബുധന്‍, 9 ജൂലൈ 2014 (17:29 IST)
ആദ്യകാല മാധ്യമപ്രവര്‍ത്തകയില്‍ ഒരാളായ രേഖ ദുഗല്‍ സ്വവസതിയില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
വീട്ടുജോലിക്കാരനും സഹായിയുമായിരുന്ന നീരജനിലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുഗലിന്റെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഗ്രേറ്റര്‍ കൈലാഷ്2 വിലെ വസതിയില്‍ അവര്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തിരുന്നത് പ്രതിയായ നീരജ് ആയിരുന്നു.
ദുഗലിനെ കാണാനില്ലെന്ന് അയല്‍ വാസികള്‍ മകളെ ഫോണില്‍ വിളിച്ചറിയിച്ചതിനേ തുടര്‍ന്ന് ദുഗലിന്റെ ഇളയസഹോദരിയും മരുമകനും നീരജും ചേര്‍ന്ന് തിങ്കളാഴ്ച രാത്രി 9 മണിക്ക്
നടത്തിയ അന്വേഷണത്തിനിടെ വീടിന്റെ ണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ നിന്ന് പുക ഉയരുന്നത് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദുഗല്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ സഹായി നീരജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
81കാരിയായ ദുഗലിനെ കഴുത്തുഞെരിച്ചു കൊന്നശേഷം തീ വയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. തിരിച്ചറിയാതിരിക്കാനാണ് മൃതദേഹം കത്തിച്ചതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല