ജെ എന്‍ യു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം; ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണം : യോഗി അദിത്യനാഥ്

യോഗി അദിത്യനാഥ്,ജെ എന്‍ യു,ബീഫ് പാര്‍ട്ടി
ന്യുഡല്‍ഹി| rahul balan| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (10:45 IST)
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന് ബിജെപി എം പി യോഗി അദിത്യനാഥ്. ‘ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമായി മാറിയിരിക്കുകയാണ്. കാമ്പസില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്’ - അദിത്യനാഥ് പറഞ്ഞു.

ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ് ജെ.എന്‍.യുവിന് ഗ്രാന്റ് നല്‍കുന്നത്. ബീഫ് പാര്‍ട്ടിയുടെ പേരിലായാലും മഹിഷാസുര ജയന്തി ആഘോഷമായാലും എന്തിനും ജെ എന്‍ യു വേദിയാകുന്നു. പുരോഗതിയുടെ പേരില്‍ ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നടക്കുന്നുണ്ടെങ്കില്‍ രാജ്യ താല്‍പര്യത്തെ കരുതി അവ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും അദിത്യനാഥ് പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :