സുഖമില്ലത്തതിനാല്‍ ജെ എന്‍ യുവിലേക്ക് ഇല്ലെന്ന് വി എസ് അച്ച്യുതാനന്ദന്‍

ന്യൂഡൽഹി| rahul balan| Last Updated: ബുധന്‍, 17 ഫെബ്രുവരി 2016 (14:03 IST)
സുഖമില്ലാത്തതിനാല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഇന്ന് സന്ദര്‍ശിക്കില്ലെന്ന് വി എസ് അച്ച്യുതാനന്ദന്‍. ആരോഗ്യ കാരണങ്ങളാലാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് വി എസ് അറിയിച്ചു. സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു വി എസ്.

വൈകീട്ട് 3.30നാണ് വി എസിന്‍റെ സന്ദർശനം തീരുമാനിച്ചിരുന്നത്. ജെ എന്‍ യു സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് വി എസ് സമരക്കാരെ അഭിവാദ്യം ചെയ്യാന്‍ എത്തുമെന്ന് അറിച്ചിരുന്നത്. സി പി എം പ്രതിനിധിയായി ജെ എന്‍ യുവില്‍ നടക്കുന്ന പരിപാടിയില്‍ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പങ്കെടുക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :