എന്റെ മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ദളിത് യുവതിയ്ക്ക് സാമൂഹ്യഭ്രഷ്ട് കല്‍പ്പിച്ച് സര്‍ക്കാര്‍

മകള്‍ പട്ടിണിമൂലമാണ് മകള്‍ മരിച്ചതെന്ന് ദളിത് യുവതി; ഈ വാദത്തില്‍ നിന്നും പിന്മാറണമെന്ന ജാര്‍ഖണ്ഡ്

റാഞ്ചി| AISWARYA| Last Updated: ബുധന്‍, 27 ഡിസം‌ബര്‍ 2017 (09:30 IST)
മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന സത്യം ലോകത്തിനു മുമ്പില്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയാണ് ജാര്‍ഖണ്ഡിലെ കൊയ്‌ലി ദേവി. ഗ്രാമത്തിനും രാജ്യത്തിനും ചീത്തപ്പേരുണ്ടാക്കിയെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടവും പ്രദേശവാസികളും ചേര്‍ന്ന്
കൊയ്‌ലി ദേവിയ്‌ക്കെതിരെ സാമൂഹ്യഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്.

ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പട്ടിണി കിടന്നാണ് കൊയ്‌ലി ദേവിയുടെ മകള്‍ സന്തോഷി മരിച്ചത്. ഈ വാദത്തില്‍ നിന്നും പിന്മാറണമെന്ന ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കൊയ്‌ലി ദേവിയ്‌ക്കെതിരെ സര്‍ക്കാറും പ്രദേശവാസികളായ ഉയര്‍ന്നജാതിക്കാരും രംഗത്തെത്തിയതെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കൊയ്‌ലി ദേവി അവരുടെ ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞത്. ഈ പരാമര്‍ശം ഏറ്റുപിടിച്ച് ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരും കൊയ്‌ലി ദേവിയ്‌ക്കെതിരെ തിരിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :