Refresh

This website malayalam.webdunia.com/article/stock-market-news-malayalam/reliance-jio-117122700005_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 3300 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ

അത്ഭുതങ്ങളുമായി വീണ്ടും ജിയോ; 399ന് 3300 ന്‍റെ ക്യാഷ് ബാക്ക് ഓഫര്‍

AISWARYA| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2017 (08:33 IST)
വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. പുതുവത്സര ഓഫറുകളെന്ന പേരിലാണ് ജിയോ ഓഫറുകളെത്തിയിരിക്കുന്നത്. 399 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3,300 രൂപ തിരിച്ചുനൽകുമെന്ന അതിശയിപ്പിക്കുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെയ്ക്കുന്നത്. നാളെ മുതല്‍ ജനുവരി 15വരെയാണ് ഈ വാഗ്ദാനം

399 രൂപയ്‌ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപ ക്യാഷ്ബാക്ക് നല്‍കുന്ന ഓഫര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫര്‍. നവംബര്‍ 10 മുതലാണ് 2,599 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ജിയോ നൽകിത്തുടങ്ങിയത്. ഭൂരിഭാഗം ഉപയോക്താക്കളും ആ ഓഫര്‍ ഉപയോഗിച്ചിരുന്നു.

അതേസമയം 199 രൂപയ്ക്കും 299 രൂപയ്ക്കും ദിവസവും 1.2 ജിബി, 2 ജിബി, 4 ജി ഡാറ്റകള്‍ നല്‍കുന്ന ഓഫറു ജിയോ നല്‍കിയിരുന്നു. 199 രൂപയുടെ പ്ലാനില്‍ 1.2 ജിബി ദിവസേന ഡാറ്റ 28 ദിവസത്തേക്കാണ് ലഭിക്കുക. 299 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് വോയ്‌സ് കാളുകള്‍, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :