ജയ്പുര്‍|
സജിത്ത്|
Last Modified വെള്ളി, 29 ഏപ്രില്‍ 2016 (15:28 IST)
രാജസ്ഥാനില്‍ വിഷം കലര്‍ന്ന മലിനജലം കുടിച്ച് പതിനൊന്ന് പേര്‍ മരിച്ചു. ജംദോളിയില്‍ ഭിന്നശേഷിയുള്ളവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനത്തിലാണ് വന്‍ ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഭിന്നശേഷി വിഭാഗത്തിന് വേണ്ടിയുള്ള ഈ സ്ഥാപനം സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ളതാണ്.
വെള്ളം കുടിച്ച മൂന്നു കുട്ടികള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‍.സര്‍ക്കാരിന്‍റെ പരാജയമാണ് ഈ ദുരന്തത്തിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.