തപാല്‍ വഴി തലാക്ക് ! നിലവിലെ മുസ്ലിം വിവാഹമോചന സമ്പ്രദായത്തില്‍ മാറ്റം വരുത്തണം ; യുവതി പരാതിയുമായി കോടതിയില്‍

സ്പീഡ് പോസ്റ്റ് വഴി ഭര്‍ത്താവ് തലാക്ക് ചൊല്ലിയെന്ന പരാതിയുമായി യുവതി സുപ്രിംകോടതിയില്‍. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി ആഫ്രിന്‍ റഹ്മാന്‍ ആണ് ഭര്‍ത്താവ് തന്നെ തപാല് വഴി തലാക്ക് ചെയ്തുവെന്ന് അറിയിച്ച് സുപ്രിംകോടതിയില്‍ പരാതി നല്‍കിയത്.

ജയ്പൂര്| aparna shaji| Last Modified ബുധന്‍, 18 മെയ് 2016 (18:06 IST)
സ്പീഡ് പോസ്റ്റ് വഴി ഭര്‍ത്താവ് തലാക്ക് ചൊല്ലിയെന്ന പരാതിയുമായി യുവതി സുപ്രിംകോടതിയില്‍. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി ആഫ്രിന്‍ റഹ്മാന്‍ ആണ് ഭര്‍ത്താവ് തന്നെ തപാല് വഴി തലാക്ക് ചെയ്തുവെന്ന് അറിയിച്ച് സുപ്രിംകോടതിയില്‍ പരാതി നല്‍കിയത്.

മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി കണ്ട് പരിചയപ്പെട്ട് കുടുംബാംഗങ്ങള്‍ തീരുമാനിച്ച വിവാഹമായിരുന്നെന്നും എന്നാല്‍ വിവാഹ ശേഷം സ്ത്രീധനത്തെ ചൊല്ലി മാനസികമയും ശാരീരികമായും തന്നെ പിഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഒടുവില്‍ വീട്ടില്‍ നിന്നും ഇറക്കി വിടുകയും തുടര്‍ന്ന് തപാല്‍ വഴി ഭര്‍ത്താവ് തലാക്ക് അയക്കുകയുമായിരുന്നുവെന്ന്
ആഫ്രിന്‍ വ്യക്തമാക്കി.

സ്പീഡ് പോസ്റ്റ് വഴി തലാക്ക് ചൊല്ലിയത് ശരിയല്ലെന്നും നിലവില്‍ മുസ്ലിങ്ങള്‍ക്കിയിലുള്ള വിവാഹ മോചന സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്നും കാണിച്ച് കൊണ്ടാണ് യുവതി കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :