ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ലെന്ന് സൂചന!

ജയലളിതയ്‌ക്ക് ഒപ്പിടാന്‍ പോലും സാധിക്കുന്നില്ല - പുതിയ റിപ്പോര്‍ട്ട് പുറത്ത്

Jayalalithaa , tamilnadu cm, chennai appola , jaya , അണ്ണാ ഡിഎംകെ , ജെ ജയലളിത , ഉപതെഞ്ഞെടുപ്പ് , ആരോഗ്യസ്ഥിതി
ചെന്നൈ| jibin| Last Updated: ശനി, 29 ഒക്‌ടോബര്‍ 2016 (16:52 IST)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ലെന്ന് റിപ്പോര്‍ട്ട്.

ഉപതെഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലെ അണ്ണാ ഡിഎംകെ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകളിൽ മുഖ്യമന്ത്രിയുടെ ഒപ്പിന് പകരം വിരലടയാളം പതിപ്പിച്ചതോടെയാണ് അമ്മ സുഖം പ്രാപിച്ചിട്ടില്ലെന്ന് വ്യക്തമായത്.

നാമനിർദ്ദേശ പത്രികകളിലെ നാലു സ്ഥലങ്ങളിലും ജയലളിതയുടെ വിരലടയാളമാണ് പതിപ്പിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെയെ സംബന്ധിച്ചിടത്തോളം പാർട്ടി ജനറൽ സെക്രട്ടറി ജയലളിതയാണ് പത്രികകളിൽ ഒപ്പു വയ്ക്കേണ്ടത്. എന്നാല്‍ ഒപ്പിന് പകരം വിരലടയാളം പതിപ്പിച്ചതിലൂടെ അവരുടെ ആരോഗ്യസ്ഥിതി മെച്ചമായില്ല എന്നാണ് വ്യക്തമാക്കുന്നത്.

വലതുകൈ ഉപയോഗിച്ച് ഒപ്പിടാന്‍ സാധിക്കാത്തതിനാലാണ് ഇടതുകൈയുടെ വിരലടയാളം പതിപ്പിക്കുന്നതെന്ന മദ്രാസ് മെഡിക്കൽ കോളജിലെ ഡോ പി ബാലാജിയുടെ സാക്ഷ്യപത്രവും നാമനിർദ്ദേശ പത്രികകൾക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലാണ് വിരലടയാളം പതിപ്പിച്ചതെന്നും അതിൽ വിശദമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :