അമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട; പൂര്‍ണ്ണ ആരോഗ്യവതിയായി അവര്‍ ഉടന്‍ തന്നെ വീട്ടിലെത്തും: വൈക്കോ

ജയലളിത സുഖം പ്രാപിക്കുന്നുയെന്ന് വൈക്കോ

സജിത്ത്| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (16:44 IST)
ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കുന്നതിനായി പല ദേശീയനേതാക്കളും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി. വെള്ളിയാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപ്പോളോ ആശുപത്രിയില്‍ എത്തിയെങ്കിലും ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതി നല്കിയിരുന്നില്ല.

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ എം ഡി എം കെ നേതാവ് വൈക്കോ ശനിയാഴ്ച ആശുപത്രിയില്‍ എത്തി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞു. മുഖ്യമന്ത്രി സുഖമായിരിക്കുന്നുയെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സകളും ആശുപത്രി അധികൃതര്‍ നല്‍കുന്നുണ്ടെന്നും എത്രയും പെട്ടെന്നു തന്നെ അവര്‍ സുഖം പ്രാപിച്ചു വീട്ടിലേക്കെത്തുമെന്നും വൈക്കോ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :