തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

  Jayalalitha , jaya , Tamil Nadu CM , Appolo hospital , death , recovery , അപ്പോളോ ആശുപത്രി , ജയലളിത , ജയലളിത മരിച്ചു നിരോധനാജ്‌ഞ, ട്രെയിന്‍ , മെഡിക്കല്‍ ബുള്ളറ്റിന്‍ , റിച്ചാർഡ് ബെയ്‍ലി
ചെന്നൈ| jibin| Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2016 (00:25 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്
മുഖ്യമന്ത്രി ജെ (68) അന്തരിച്ചു. തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ. ഉടന്‍ തന്നെ പത്രസമ്മേളനം നടത്തി മരണ വിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. അപ്പോളോ ആശുപത്രി മുതൽ പോയ്‌സ് ഗാർഡൻ വരെ പ്രത്യേക സുരക്ഷയണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വാർത്ത പുറത്തുവന്നതോടെ ആശുപത്രി പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും അലമുറയിട്ട് കരയുകയാണ്. കൂടുതൽ ആളുകൾ ആശുപത്രി പരിസരത്തേക്ക് എത്തിച്ചേരുകയണ്.

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലി വൈകിട്ട് വ്യക്തമാക്കിയിരുന്നു. ചെയ്യാന്‍ സാധിക്കുന്ന ചികിത്സകള്‍ എല്ലാം നല്‍കി കഴിഞ്ഞു. അവര്‍ ഇപ്പോഴുള്ളത് ഏറ്റവും മോശമായ അവസ്ഥയിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലര്‍ത്തുന്നതെന്ന് ഉച്ചയ്‌ക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :