ചെന്നൈ|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2016 (18:05 IST)
മുഖ്യമന്ത്രി
ജയലളിത അന്തരിച്ചെന്ന് തമിഴ് മാധ്യമങ്ങള്‍ നല്കിയ വാര്‍ത്ത അപ്പോളോ ആശുപത്രി നിഷേധിച്ചു. അപ്പോളോയിലെയും എയിംസിലെയും ഡോക്‌ടര്‍മാര്‍ ജയലളിതയ്ക്ക് വിദഗ്‌ദ ചികിത്സ നല്കുകയാണെന്നും ആശുപത്രി ട്വീറ്റില്‍ വ്യക്തമാക്കുന്നു.
അതേസമയം, തമിഴ് മാധ്യമങ്ങളില്‍ ജയലളിത മരിച്ചെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകുന്നേരം ഹൃദയാഘാതം സംഭവിച്ച ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.