അനധികൃത സ്വത്ത് കേസ്: ജയലളിതയ്ക്ക് തിരിച്ചടി

  ജയലളിത , അനധികൃത സ്വത്ത് സമ്പാദനക്കേസ് , തമിഴ്നാട്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (12:32 IST)
പ്രോസിക്യൂട്ടറെ നിയമിച്ച തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടി റദ്ദാക്കിയ സുപ്രീം കോടതി ശിക്ഷാവിധിക്കെതിരെ നല്‍കിയ അപ്പീലില്‍ കര്‍ണ്ണാടക ഹൈക്കോടതിക്ക് വിധി പറയാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പുനര്‍വിചാരണ വേണമെന്ന ജയലളിതയുടെ അപ്പീല്‍ തള്ളുകയും. ശിക്ഷിച്ചതിനെതിരെ ജയലളിത നല്‍കിയ അപ്പീലില്‍ പുതുതായി വാദം കേള്‍ക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

അനധികൃതസ്വത്തു സമ്പാദനക്കേസില്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനു സാധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഭവാനി സിംഗിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടകി റദ്ദാക്കിയത്. ജയലളിതയുടെ നിയന്ത്രണത്തിലാണ് ഭവാനി സിംഗെന്നാരോപിച്ച് ഡിഎംകെ നേതാവ് കെ അന്‍പഴകനാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണക്കോടതിയില്‍ മാത്രമേ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ഹാജരാകാന്‍ സാധിക്കുകയുള്ളൂവെന്നാണ് നിയമം. അതിനാല്‍ ഹൈക്കോടതിയില്‍ ഭാവാനി സിംഗിനെ വാദിക്കാന്‍ അനുവദിക്കരുതെന്നു കാട്ടിയായിരുന്നു അന്‍പഴകന്‍ ഹര്‍ജി നല്‍കിയിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :