1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jayalalitha's good rule will continue, said by OPS

ജയലളിതയുടെ നല്ല ഭരണം തുടരും; അമ്മയുടെ ആത്മാവ് ഇപ്പോഴും കൂടെയുണ്ടെന്ന് ഒ പി എസ്

ജയലളിതയുടെ നല്ല ഭരണം തുടരുമെന്ന് ഒ പി എസ്

ജയലളിത
തമിഴ്നാട്ടില്‍ ജയലളിതയുടെ നല്ല ഭരണം തുടരുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. അനധികൃത്ത് സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി, വിചാരണക്കോടതി വിധി ശരി വെച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഒ പി എസ് ഇക്കാര്യം വ്യക്തമാക്കിയത്.
 
അമ്മയുടെ ആത്മാവ് ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപ്പെട്ടെന്നും ഒ പി എസ് പറഞ്ഞിരുന്നു.
 
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും വിധിച്ച വിചാരണക്കോടതി വിധി സുപ്രീം‌കോടതി വിധി ശരിവച്ചതോടെ പനീര്‍സെല്‍‌വം ക്യാമ്പിലേക്ക് കൂടുതല്‍ എം എല്‍ എമാര്‍ ഒഴുകുകയാണ്.
 
മേട്ടൂര്‍, മേട്ടുപ്പാളയം എം എല്‍ എമാര്‍ കൂടി ഒ പി എസ് പക്ഷത്ത് ചേര്‍ന്നതോടെ 10 എം എല്‍ എല്‍മാരുടെ പിന്തുണയാണ് ഇപ്പോള്‍ പനീര്‍സെല്‍‌വത്തിനുള്ളത്.
അടുത്ത ലേഖനം
നടൻ ബാബുരാജിന് വെട്ടേ‌റ്റു