പുതിയ നീക്കവുമായി ശശികല; എടപ്പാടി പളനിസ്വാമി പുതിയ നിയമസഭാകക്ഷി നേതാവ്; ഒപിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പുതിയ നീക്കവുമായി ശശികല; എടപ്പാടി പളനിസ്വാമി പുതിയ നിയമസഭാകക്ഷി നേതാവ്

ചെന്നൈ| Last Updated: ചൊവ്വ, 14 ഫെബ്രുവരി 2017 (13:14 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയെ സുപ്രീംകോടതി ശിക്ഷിച്ച സാഹചര്യത്തില്‍ പുതിയ നിയമസഭാകക്ഷി നേതാവിനെ തീരുമാനിച്ച് വിഭാഗം. മുതിര്‍ന്ന നേതാവ് എടപ്പാടി പളനിസ്വാമിയാണ് പുതിയ നിയമസഭാകക്ഷി നേതാവ്.

കൂവത്തൂരില്‍ എടപ്പാടി പളനിസ്വാമി തന്നെയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. താമസിയാതെ തന്നെ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. മുതിര്‍ന്ന നേതാവ് ദിണ്ടുഗല്‍ ശ്രീനിവാസന്‍ ആണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

അതേസമയം, കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :