ജയലളിത - ജയറാമിന്റെ 'അമ്മു'!

ആദ്യം അമ്മു, പിന്നെ കോമളവല്ലി; ഒടുവിൽ ജയലളിത

aparna shaji| Last Updated: തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (11:50 IST)
1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന യഥാര്‍ഥ പേരുള്ള
ജനിക്കുന്നത്. ഏറെ സമ്പന്നമല്ലെങ്കിലും ശ്രേഷ്ടമായ കുടുംബത്തിലാണ് അമ്മു എന്ന് വിളിപ്പേരില്‍ ജയലളിത ജനിച്ചതും കുട്ടിക്കാലത്തെ കുറച്ചുനാൾ വളർന്നതും. തമിഴ്നാട്ടിൽ നിന്നും മൈസൂരിൽ താമസമാക്കിയ അയ്യങ്കാർ കുടുംബമായിരുന്നു ജയയുടേത്.പിതാവ് ജയറാമിന്റെ ചെല്ലക്കുട്ടിയായിരുന്നു 'അമ്മു'.

ജയലളിതയുടെ മുത്തച്ഛന് അന്ന് മൈസൂർ രാജാവിന്റെ കൊട്ടാരത്തിൽ ആയിരുന്നു ജോലി. ഡോക്ടർ. ജയലളിതയുടെ പിതാവ് ജയറാം അഭിഭാഷകനായിരുന്നു. മൈസൂർ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനും പ്രൗഡിക്കും വേണ്ടിയായിരുന്നു ഓരോരുത്തരുടെയും പേരുകളിൽ 'ജയ' എന്ന് ചേർത്തിരുന്നത്. എന്നാൽ അമ്മുവിന് രണ്ട് വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു.

ചർച്ച് പാർക്ക് കോൺവെന്റ് സ്കൂളിലായിരുന്നു കോമളവല്ലിയുടെ പ്രാഥമിക സ്കൂൾ പഠനം. ബിഷപ്പ് കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായിരുന്നു അവർ സ്കൂൾ പഠനം പൂർത്തിയാക്കിയത്.
നന്നായിട്ട് പഠിക്കുമായിരുന്നു. മികച്ച കുട്ടികളിൽ ഒരാളായിരുന്നു കോമളവല്ലി. പിന്നീട് അമ്മയായ വേദവല്ലിയോടൊപ്പം ആദ്യം ബംഗലൂരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും ഇവർ താമസം മാറുകയായിരുന്നു. ചെന്നൈയിൽ എത്തിയശേഷം സിനിമയിലേയ്ക്ക് അവസരം തേടാനും തീരുമാനിക്കുകയായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :