ചെന്നൈ|
Last Updated:
തിങ്കള്‍, 5 ഡിസംബര്‍ 2016 (09:56 IST)
തമിഴ്നാട് മുഖ്യമന്ത്രി
ജയലളിത അതീവഗുരുതരാവസ്ഥയില്‍. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആയിരുന്നു ഞായറാഴ്ച വൈകുന്നേരം ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. യന്ത്രത്തിന്റെ സഹായത്തോടെയാണ് ഹൃദയവും ശ്വാസകോശവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി.
ഇതിനിടെ, സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറുമായി സംസാരിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമ്പത് കമ്പനി ദ്രുതകര്‍മ്മ സേനയെ തമിഴ്നാട്ടിലേക്ക് അയയ്ക്കും. തമിഴ്നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശമാണ് നല്കിയിരിക്കുന്നത്.