തമിഴകമൊന്നാകെ ചെന്നൈയിലേക്ക്; ജയലളിതയുടെ സംസ്‌കാരം ഇന്ന് നാലരയ്‌ക്ക്

ജയലളിതയുടെ സംസ്‌കാരം ഇന്ന് നാലരയ്‌ക്ക് അണ്ണാസ്‌ക്വയറില്‍

ചെന്നൈ| jibin| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (12:05 IST)
തമിഴകമൊന്നാകെ ചെന്നൈയിലേക്ക് നീങ്ങുകയാണ്. അലമുറയിട്ടും, നെഞ്ചത്തടിച്ചും ആയിരങ്ങളാണ് ജയലളിതയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലേക്ക് എത്തുന്നത്. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലുള്ള രാജാജി ഹാളിന് പുറത്ത് വന്‍ ജനാവലിയാണുള്ളത്.

വൈകിട്ട് നാലുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കും. നാലരയ്‌ക്ക് ചെന്നൈ മറീന ബീച്ചിലെ എംജിആറിന്റെയും അണ്ണാ ദുരൈയുടെയും സ്‌മാരകത്തോട് ചേർന്നാകും ജയയുടെ മൃതദേഹവും സംസ്‌കരിക്കുക.

അമ്മയെ നഷ്ടപ്പെട്ട അനുയായികളുടെ വൈകാരിക പ്രതികരണങ്ങളായിരുന്നു രാജാജി ഹാളിലും പരിസരത്തുമൊക്കെ. മിനിറ്റുകള്‍കൊണ്ട് ആൾക്കൂട്ടം വലുതായി കൊണ്ടിരിക്കുന്നത് പൊലീസിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ ജയലളിതയുടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.

സെപ്റ്റംബർ 22 ന് കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയ്ക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :