ജപ്പാൻ 3.20 ലക്ഷംകോടി രൂപ ഇന്ത്യയിൽ നിക്ഷേപിക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 20 മാര്‍ച്ച് 2022 (12:23 IST)
അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നട‌ത്തും.ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക,സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെ പറ്റി ഇരു രാഷ്ട്രതലവന്മാരും ചർച്ച ചെയ്‌തു. ഇന്ത്യയിലെത്തുന്ന ജപ്പാനീസ് കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ നഗര വികാസത്തിൽ ജപ്പാന്റെ പിന്തുണ വലുതാണെന്നും ഹൈ സ്പീഡ്, ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ജപ്പാന്റെ പിന്തുണ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :