ജമ്മു|
Last Modified വെള്ളി, 4 ജൂലൈ 2014 (12:43 IST)
ജമ്മുകശ്മീരില്‍ സമൂല വികസനം കൊണ്ടുവന്ന അവിടെയുള്ള ഓരോരുത്തരുടെയും ഹൃദയം കീഴടക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മറ്റേതൊരു സംസ്ഥാനത്തെ പോലെ തന്നെ ജമ്മു കശ്മീരിന്റെ വികസനത്തിനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള പുതിയ റെയില്‍പാത ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോഡി.
താന്‍ തിരഞ്ഞടുപ്പ് പ്രചരണം തുടങ്ങിയ ജമ്മുവില്‍ നിന്ന് തന്നെ വികസന യാത്രയും തുടങ്ങുകയാണ്. ജമ്മുവിന്റെ വികസനം കൂടുതല്‍ ഗുണപരമാക്കേണ്ടതുണ്ട്. ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള സൗകര്യമാണ് റെയില്പാതയെന്നും മോശി പറഞ്ഞു.