അഭിറാം മനോഹർ|
Last Modified വ്യാഴം, 21 ഡിസംബര്‍ 2023 (21:06 IST)
ജമ്മു കശ്മീരില്‍ സൈനികവാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ് ഇതിനെ തുടര്‍ന്ന് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സുരന്‍കോട്ട് ജനറല്‍ ഏരിയ,പൂഞ്ചിലെ ബ്ലഫിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷന്‍.