ബദ്ഗാം വെടിവെപ്പ്: പട്ടാളക്കാര്‍ കുറ്റക്കാരെന്ന് സൈന്യം

ന്യൂഡല്‍ഹി| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (14:34 IST)
കശ്മീരിലെ ബദ്ഗാം ജില്ലയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കൌമരക്കാര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പട്ടാളക്കാര്‍ കുറ്റക്കാരെന്ന് സൈന്യം.ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിള്‍ യൂണിറ്റിലെ ഒരു ജൂനിയര്‍ ഓഫീസറടക്കം ഒമ്പതു പട്ടാളക്കാര്‍ കുറ്റക്കാരെന്ന് സൈന്യം കണ്ടെത്തി.

കഴിഞ്ഞ നവംബര്‍ മൂന്നിനാണ് സംഭവം നടക്കുന്നത്. അഞ്ചംഗ സംഘം സഞ്ചരിച്ച കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.വെടിവെപ്പില്‍ കാറിലുണ്ടായിരുന്ന പതിനഞ്ചും പതിനേ‍ഴും വയസ്സുള്ള രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക്‌ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തേത്തുടര്‍ന്ന് കാശ്മീരില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് കരസേന അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തില്‍ തങ്ങള്‍ക്ക്‌ തെറ്റുപറ്റിയതായും സംഭവത്തില്‍ ഖേദിക്കുന്നതായും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :