1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu and kashmir Army News

ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി 11 ഭീകരരെ അറസ്റ്റ് ചെയ്തു

Jammu Kashmir
ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി 11 ഭീകരരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളില്‍ സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങി വിവിധ നിരോധിത ഭീകരസംഘടനയിലുള്ള ഭീകരര്‍ പിടിയിലായത്. ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ ഖൈസര്‍ അഹമ്മദ് ദാര്‍, താഹിര്‍ അഹമ്മദ് ദാര്‍, അഖിബ് റഷീദ് ഗാനി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഗ്രനേഡുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
 
സുരക്ഷാസേനയും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് ബാരാമുള്ളയില്‍ നടത്തിയ തെരച്ചിലിലും മൂന്ന് ലഷ്‌കര്‍ ഭീകരര്‍ പിടിയിലായി.
അടുത്ത ലേഖനം
സംശയം: തൃശൂരില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി