മസൂദ് അസർ, ഹഫീസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം എന്നിവർ ഇനി ഭീകരർ: നടപടി പുതിയ യുഎപിഎ നിയമപ്രകാരം

masood azhar , lashkars hafiz saeed , dawood ibrahim , UPA , പൊലീസ് , ഭീകരര്‍ , യു പി എ , മസൂദ് അസർ , ഹാഫിസ് സയ്യിദ് , സാക്കിയുർ റഹ്മാൻ ലഖ്‍വി
ന്യൂഡല്‍ഹി| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (18:18 IST)
യു‌എ‌പി‌എ നിയമ ഭേദഗതി പ്രകാരം ഇന്ത്യ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ചു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസർ, ലഷ്‍കർ ഇ തൊയ്ബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുർ റഹ്മാൻ ലഖ്‍വി, ദാവൂദ് ഇബ്രാഹിം എന്നിവരെയാണ് കേന്ദ്രസർക്കാർ ഭീകരരായി പ്രഖ്യാപിച്ചത്.

പാർലമെന്‍റ് കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ യുഎപിഎ നിയമഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസർക്കാരിന്‍റെ നടപടി.

ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകൾ ലഭിച്ചാൽ എൻഐഎയ്ക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നൽകുന്നതാണ് നിയമഭേദഗതി. ഇതിന് സംസ്ഥാന പൊലീസിന്‍റെ അനുമതി എൻഐഎയ്‌ക്ക് തേടേണ്ടതില്ല.

പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനാണ് മസൂദ് അസർ. 1993ലെ മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരനാണ് ദാവൂദ്. അസറിന്‍റെ നേതൃത്വത്തിലാണ് 2001ൽ ഭീകരര്‍ ഇന്ത്യയില്‍ പാർലമെന്റ് മന്ദിരത്തിൽ ആക്രമണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :