മസൂദ് അസർ ജീവനോട് തന്നെയുണ്ട്, മരിച്ചുവെന്ന വാർത്ത തളളി പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്

മസൂദിന്റെ മരണവാർത്ത ജെയ്ഷെ നിഷേധിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്.

Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (10:53 IST)
ഭീകരസംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ തലവൻ മസൂദ് അസർ മരിച്ചതായുളള വാർത്തകൾ തളളി പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്.മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മസൂദിന്റെ കുടുംബവുമായി അടുത്ത ബന്ധമുളളവരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. മസൂദിന്റെ മരണവാർത്ത ജെയ്ഷെ നിഷേധിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്.

എന്നാൽ മസൂദ് മരിച്ചെന്ന വാർത്തയോട് ഇതുവരെയും പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ഈ വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു പാക് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗദരി പ്രതികരിച്ചത്. വൃക്കകൾ തകരാറിലായതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു മസൂദ് അസർ. അസറിന് എഴുന്നേറ്റ് നടക്കാൻ പോലും വയ്യെന്നും ചികിത്സയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു. വാർത്തകളെ തുടർന്ന് അസ്‌ഹറിനെ ഉടൻ സൈനിക ആശുപത്രിയിൽനിന്നു മാറ്റുമെന്നും പ്രചാരണമുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാർക്ക് നേരെ ചാവേർ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താൻകോട്ട് ആക്രമണത്തിന്റെ പിന്നിലും അസറാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജൻസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :