നിഹാൽ ചന്ദ് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്

 നിഹാൽ ചന്ദ് , ജയ്പൂർ , ബിജെപി , കേന്ദ്രമന്ത്രി
ജയ്പൂർ| jibin| Last Modified ശനി, 14 ജൂണ്‍ 2014 (08:37 IST)
രാജസ്ഥാൻ സ്വദേശിയായ ഇരുപതുകാരിയെ മാനഭംഗം ചെയ്തെന്ന ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി നിഹാൽ ചന്ദ് രാജിവച്ചേയ്ക്കുമെന്ന് റിപ്പോർട്ടുകൾ. കോടതിയുടെ സമൻസ് ലഭിച്ച സാഹചര്യത്തിലാണ് രാജിക്ക് കാരണമായി പറയുന്നത്. പ്രധാമന്ത്രി നരേന്ദ്രമോഡിയുമായി നിഹാൽ ചന്ദ് കൂടിക്കാഴ്ച്ച നടത്തിയെങ്കിലും വിഷയത്തില്‍ സ്ഥിരീകരണം നൽകാൻ ബിജെപി നേതൃത്വം തയ്യാറായില്ല.

നിഹാൽ ചന്ദ് ഉൾപ്പെടെ 17 പേർക്കെതിരെ രാജസ്ഥാനിലെ മെട്രോപൊളിറ്റൻ കോടതയിൽ പുനപരിശോധന ഹർജി ഫയൽ ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ഒരു കീഴ്ക്കോടതി നിഹാൽ ചന്ദ് ഉൾപ്പെടെയുള്ളവർക്ക് വ്യാഴാഴ്ച്ച സമൻസ് അയക്കുകയായിരുന്നു. ഓഗസ്റ്റ് 20-ന് കോടതിയിൽ നേരിട്ട് ഹാജരാകാണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

മയക്കുമരുന്ന് നൽകിയ ശേഷം നിഹൽ ചന്ദും തന്റെ ഭർത്താവും
ഉൾപ്പെട്ട 17 അംഗ സംഘം
തന്നെ ലൈംഗികമായി പീ‌ഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. 2012ൽ
ഇതിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചതായിരുന്നു. തുടർന്ന് നൽകിയ പുന:പരിശോധനാ ഹർജിയിലാണ് നിഹാൽ ചന്ദ് ഉൾപ്പെടെ 17 പേർക്ക് കോടതി സമൻസ് അയച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :