കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്| സജിത്ത്| Last Updated: വെള്ളി, 6 ജനുവരി 2017 (11:25 IST)
ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറായിരുന്ന ഭീകരന്‍ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുസാഫര്‍ അഹ്മദ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്.

ഗുല്‍സാര്‍പോര ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയായിരുന്നു ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും പരുക്കേറ്റിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലും ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :