ചെന്നൈ|
jibin|
Last Modified വ്യാഴം, 8 ഡിസംബര്‍ 2016 (19:22 IST)
ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ വൻ കളളപ്പണ വേട്ട. നഗരത്തിലെ എട്ടു കേന്ദ്രങ്ങളിൽ നടന്ന ആദായനികുതി റെയ്ഡിൽ 90 കോടി രൂപയും 100 പവന്‍ സ്വർണവും പിടിച്ചെടുത്തു. എട്ടിടങ്ങളിലായി രാവിലെ മുതൽ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
തിരുപ്പതി ദേവസ്ഥാനം ബോർഡ് അംഗം ശേഖർ റെഡ്ഢി, സുഹൃത്ത് ശ്രീനിവാസ റെഡ്ഢി ഇവരുടെ അക്കൗണ്ടൻറ് പ്രേം എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. ഇവർ കമ്മിഷൻ അടിസ്ഥാനത്തിൽ കളളപ്പണം വെളുപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന.
പിടിച്ചെടുത്തവയിൽ 70 കോടി പുതിയ നോട്ടുകളാണ്. കൂടുതൽ പരിശോധന നടന്നുവരികയാണ്. അണ്ണാ നഗർ, ടി നഗർ എന്നിവിടങ്ങളിലെ ഇവരുടെ വീടുകളിൽ പ്രത്യേകം ലോക്കറുണ്ടാക്കിയായിരുന്നു കള്ളപ്പണം സൂക്ഷിച്ചിരുന്നത്. ആദായനികുതി വകുപ്പ് വീടുകളിൽ മിന്നൽ പരിശോധന നടത്തിയതോടെയാണ് കള്ളപ്പണം പുറത്തുവന്നത്. വീടുകളുടെ ലോക്കറിലായിരുന്നു പണവും സ്വർണവും സൂക്ഷിച്ചിരുന്നത്.