മലയാളിയായ ഐഎസ്ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊ​ല​പാ​ത​ക​മെന്ന് പ്രാഥമിക നിഗമനം

ചൊവ്വാഴ്ചയായിരുന്നു സംഭവം.

തുമ്പി എബ്രഹാം| Last Updated: ബുധന്‍, 2 ഒക്‌ടോബര്‍ 2019 (12:49 IST)
മ​ല​യാ​ളി​യാ​യ ഐ​എ​സ്ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​എ​സ്ആ​ർ​ഒ​യു​ടെ റി​മോ​ട്ട് സെ​ൻ​സിം​ഗ് സെ​ന്‍റ​റി​ലെ ശാ​സ്ത്ര​ജ്ഞ​ൻ എസ് സുരേഷിനെയാണ് അ​മീ​ർ​പേ​ട്ടി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് പൊലീ​സ് സം​ശ​യി​ക്കു​ന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

തലയ്ക്ക് അ​ടി​യേ​റ്റ നി​ല​യി​ലാ​ണ് സു​രേ​ഷി​നെ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ് സു​രേ​ഷ്. സംഭവത്തിൽ പൊലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചൊവ്വാഴ്ച ഓഫീസിലെത്താതിരുന്ന സുരേഷിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്ന് ഇവർ സുരേഷിന്‍റെ ഭാര്യ ഇന്ദിരയെ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :