രേണുക വേണു|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (07:59 IST)
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നു. എന്നാല്‍, ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു. മിഷന്‍ പൂര്‍ണ വിജയമായില്ലെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി - എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുതകുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയിച്ചെന്നും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തില്‍ ചില തകരാറുകള്‍ സംഭവിച്ചെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി.