ശ്രീനു എസ്|
Last Modified ശനി, 17 ഏപ്രില്‍ 2021 (13:02 IST)
നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കിയില്ലെങ്കില്‍ മകളെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ചാരക്കേസിലെ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്‍. ഏഷ്യനെറ്റ് ന്യൂസിനോടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായാണ് ഫൗസിയ ഒരു മാധ്യമത്തിനോട് പ്രതികരിക്കുന്നത്. ഐഎസ്ആര്‍ഓയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ താന്‍ നമ്പി നാരായണനും ശശികുമാറിനും ഡോളര്‍ നല്‍കിയെന്ന വ്യാജ മൊഴിയാണ് നല്‍കാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
നമ്പി നാരായണന്‍ എന്ന പേരുപോലും തനിക്കറിയില്ലായിരുന്നുവെന്നും ഗതികേടുകൊണ്ടാണ് ക്യാമറയ്ക്കുമുന്നില്‍ വ്യാജ മൊഴി നല്‍കിയതെന്നും മാലി സ്വദേശിയായ അവര്‍ പറയുന്നു. അതേസമയം ഗൂഢാലോചന സിബി ഐ അന്വേഷിക്കണമെന്ന് കോടതിയുടെ ഉത്തരവ് നമ്പി നാരായണന്‍ സ്വാഗതം ചെയ്തിരുന്നു. കുറ്റം ചെയ്തവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതം നേരിടട്ടെയെന്ന് നമ്പി നാരായണന്‍ പറഞ്ഞു.