പ്രധാനമന്ത്രിയുടെ വാക്കുകൾ ഹൃദയത്തെ സ്പർശിച്ചു: കൂടിക്കാഴ്‌ച പങ്കുവെച്ച് ആർ മാധവൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (20:42 IST)
താനും നമ്പി നാരായണനും പ്രധാനമന്ത്രിയെ സന്ദർശിച്ച വിശേഷം പങ്കുവെച്ച് നടൻ ആർ മാധവൻ. റോക്കറ്ററി ദി നമ്പി എഫക്ട് എന്ന സിനിമയി ബന്ധപ്പെട്ടാണ് ഇരുവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
 
കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ആയിരിക്കാന്‍ തനിക്കും നമ്പി നാരയണനും ക്ഷണം ലഭിക്കുകയുണ്ടായി. റോക്കറ്ററി ദി നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. സിനിമയുടെ ഏതാനും ഭാഗങ്ങൾ അദ്ദേഹത്തെ കാണിക്കുകയും ചെയ്‌തു. അദ്ദേഹത്തിൽ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഹൃദയത്തെ ഏറെ സ്പർശിച്ചു. ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം മാധവൻ കുറിച്ചു.
 
മാധവന്റെ ആദ്യ സംവിധാന സംരഭമാണ് റോക്കട്രി. ചിത്രത്തില്‍ മാധവനോടൊപ്പം സിമ്രാനും പ്രധാനവേഷത്തിൽ എത്തുന്നത്. സൂര്യ,ഷാരൂഖ് ഖാന്‍ എന്നിവരും ചിത്രത്തിൽ അതിഥി‌താരങ്ങളായി എത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :