ശ്രീനു എസ്|
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (13:13 IST)
ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയെ വധിക്കുമെന്ന് കുറിപ്പ്. ഇസ്രയേല്‍ എംബസിക്കു സമീപത്തു നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുറിപ്പ് കണ്ടെത്തിയത്. ഇംഗ്ലീഷിലെഴുതിയ കുറിപ്പില്‍ തീവ്രവാദ രാഷ്ട്രത്തിലെ തീവ്രവാദി റോണ്‍ മല്‍ക്കയെ വധിക്കുമെന്നാണ് എഴുതിയിരിക്കുന്നത്.
അതേസമയം സ്‌ഫോടനം നടത്തിയവരെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പുനല്‍കിയിട്ടുണ്ട്.