കടം പെരുകുന്നു, ഇത്തവണ തോൽവി എഫ്‌സി ഗോവയോട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (14:16 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോൽവി. എഫ്‌സി ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം. മത്സരത്തിന്റെ ഇരുപകുതികളിലുമായിട്ടാണ് ഗോളുകള്‍ പിറന്നത്. ഇഗോര്‍ ആന്‍ഗുലോ രണ്ടും ഒര്‍ട്ടിസ് മെന്‍ഡോസ ഒരു ഗോളും നേടി. വിൻസെന്റ് ഗോമസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏകഗോൾ നേടിയത്.

അതേസമയം സീസണിൽ എഫ്‌സി ഗോവയുടെ ആദ്യ ജയമാണിത്. ബ്ലാസ്റ്റേഴ്‌സ് ഇതുവരെയും സീസണിൽ വിജയിച്ചിട്ടില്ല. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് രണ്ട് വീതം സമനിലയും തോല്‍വിയുമാണുള്ളത്. നിലവിൽ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :