ധോണിക്ക് ഭീഷണി ?; ഐഎസ് അനുകൂല ചുവരെഴുത്തില്‍ താരത്തിന്റെ പേരും - അന്വേഷണം ആരംഭിച്ച് പൊലീസ്

  islamci state , dhoni , kejriwal , isis , police inquiry , പൊലീസ് , ധോണി , അരവിന്ദ് കെജ്‌രിവാള്‍ , ഐ എസ്
നവി മുംബൈ| Last Modified ചൊവ്വ, 4 ജൂണ്‍ 2019 (19:48 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും പേരുകള്‍ ചേര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂല ചുവരെഴുത്ത്. നവി മുംബൈയിലെ ഖോപ്തെ പാലത്തിന്റെ തൂണിലാണ് ചുവരെഴുത്തുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കർ അൽ ബാഗ്ദാദിയുടെ പേരും ചുവരെഴുത്തിലുണ്ട്. ഹിന്ദിയിലാണ് എഴുത്ത്. സ്ഥലത്തെ സി സി ടി വി കാമറകള്‍ പരിശോധിച്ച പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.

വരെഴുത്തുകൾ കണ്ടെത്തിയ പാലത്തിന് സമീപത്തായി ഒഎൻജിസി, ആയുധ സംഭരണ ശാല, വൈദ്യുതി സ്റ്റേഷൻ, ജവഹർലാൽ നെഹ്റു പോർട്ട് സ്റ്റേഷൻ എന്നിവള്ളതാണ് പൊലീസിനെ ആശങ്കപ്പെടുത്തുന്നത്.

പാലത്തിന് താഴെ യുവാക്കള്‍ പതിവായി എത്തുകയും മദ്യപിക്കുകയും ചെയ്യാറുണ്ടെന്ന് കണ്ടെത്തി. ഇവിടെ നിന്നും
ചുവരെഴുത്തുകൾ ഉള്‍പ്പെടെയുള്ള പരമാവധി തെളിവുകളും ചിത്രങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :