ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 17 ജൂണ്‍ 2015 (15:58 IST)
നെല്ലിന്റെ
താങ്ങുവില ക്വിന്റലിന് 50 രൂപ കൂട്ടി സംഭരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ താങ്ങുവില ക്വിന്റലിന് 1410 രൂപയായി ഉയരും. മുന്തിയ ഇനം നെല്ലിന്റെ താങ്ങുവില 50 രൂപ കൂട്ടി 1450 രൂപയായും ഉയർത്തി. കിലോഗ്രാമിന് 13.60 രൂപയെന്നത് 50 പൈസ കൂട്ടി 14.10 രൂപയ്ക്കായിരിക്കും കേന്ദ്ര സർക്കാർ സംഭരിക്കുക.
വില ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ സാന്പത്തികകാര്യ സമിതിയാണ് അനുമതി നൽകിയത്. ഇതോടൊപ്പം വിവിധ ധാന്യവിളകളുടെ വിലയും ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ക്വിന്റലിന് 1360 രൂപ നൽകിയായിരുന്നു ഫുഡ് കോർപ്പറേഷൻ നെൽ സംഭരിച്ചത്.