ഹർഭജൻ സിംഗ് രാഷ്‌ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്; ലക്ഷ്യം ഒന്നുമാത്രം

ഹർഭജൻ സിംഗ് രാഷ്‌ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്

 Harbhajan Singh , Team india , cricket , congress , BJP ,  കോൺഗ്രസ് , ഹർഭജൻ സിംഗ് , ഇന്ത്യന്‍ ക്രിക്കറ്റ് , രാഹുൽ ഗാന്ധി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:48 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് രാഷ്‌ട്രീയത്തിലിറങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോൺഗ്രസ് നേതാക്കളുമായി ഭാജി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വരാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജലന്തറിലെ കോൺഗ്രസ് സ്‌ഥാനാർഥിയായി ഹർഭജൻ രംഗത്തെത്തിയേക്കുമെന്ന് ഇന്ത്യ ടുഡോ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ഹര്‍ഭജനോ കോണ്‍ഗ്രസ് നേതൃത്വമോ തയാറായിട്ടില്ല.

കുറച്ചു നാളുകളായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാത്ത അവസ്ഥയാണ് ഹര്‍ഭജന്‍ നേരിടുന്നത്. ആര്‍ അശ്വിന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഭാജിയെ വലച്ചത്.

നേരത്തെ, നവ്ജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി വിട്ട സിദ്ദു കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :