കൊച്ചി|
jibin|
Last Modified ബുധന്‍, 21 ഡിസംബര്‍ 2016 (20:16 IST)
മോശം പെരുമാറ്റത്തെ തുടര്‍ന്ന് അന്വേഷണ നടപടി നേരിടുന്ന കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരേ കടുത്ത നടപടി ഉണ്ടായേക്കില്ല. തനിക്ക് തെറ്റു പറ്റിയെന്ന് ചൂണ്ടിക്കാട്ടി താരം കേരളാ ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) കത്തെഴുതിയ സാഹചര്യത്തിലാണ് കടുത്ത നടപടികളില്‍ നിന്ന് സഞ്ജു രക്ഷപ്പെട്ടത്.
കരിയറിൽ ആദ്യമായുണ്ടായ പിഴവ് ക്ഷമിക്കണമെന്ന് സഞ്ജു കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതായാണ് സൂചന. സഞ്ജുവിനെതിരേയുള്ള നടപടി തീരുമാനിക്കുന്നതിനായി
കെസിഎ അച്ചടക്ക സമിതി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടക്കുമെങ്കിലും താരത്തെ തല്‍ക്കാലും ശിക്ഷിക്കേണ്ട എന്ന തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
മുംബൈയിൽ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മൽസരം നടക്കുന്നതിനിടെ സഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയെന്നും ഡ്രസിംഗ് റൂമില്‍ മോശമായി പെരുമാറിയെന്നുമാണ് ആരോപണം. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍
കെ സി എ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.