സുനന്ദ പുഷ്‌കര്‍ കൊലക്കേസ്: ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ പുതിയ പാനലിനെ നിയമിച്ചു

സുനന്ദ പുഷ്‌കര്‍ കൊലക്കേസ്: ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ പുതിയ പാനലിനെ നിയമിച്ചു

ന്യൂഡല്‍ഹി| JOYSJOY| Last Modified വെള്ളി, 6 മെയ് 2016 (11:44 IST)
സുനന്ദ പുഷ്‌കര്‍ വധക്കേസില്‍ ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ പുതിയ പാനലിനെ നിയമിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം നിയമിച്ച പുതിയ പാനല്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും.

നാല് ഡോക്‌ടര്‍മാരാണ് പുതിയ പാനലില്‍ ഉള്ളത്. ഇതില്‍ രണ്ടു പേര്‍ ചണ്ഡിഗഡില്‍ നിന്നും മറ്റുള്ള രണ്ടുപേര്‍ പുതിച്ചേരിയില്‍ നിന്നും ഡല്‍ഹി ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജില്‍ നിന്നും ഉള്ളവരാണ്. അന്വേഷണസംഘത്തിന് ശരിയായ ദിശയില്‍ മുന്നോട്ടു പോകാന്‍ ആവശ്യമായ സഹായങ്ങള്‍ ആയിരിക്കും ഈ ഡോക്‌ടര്‍മാര്‍ നല്കുക.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ട് സംബന്ധിച്ച് ഡല്‍ഹി പൊലീസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കാന്‍ ഡോക്‌ടര്‍മാരുടെ പുതിയ സംഘത്തെ നിയോഗിച്ചത്. അതേസമയം, സുനന്ദയുടെ മരണം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും മരണം സംബന്ധിച്ച് ഒരു അന്തിമ റിപ്പോര്‍ട്ടിലെത്താന്‍ ഡോക്‌ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.

മുന്‍ കേന്ദ്രമന്ത്രിയും യു എന്‍ നയതന്ത്രജ്ഞനുമായിരുന്ന ശശി തരൂരും സുനന്ദ പുഷ്‌കറും 2010ലായിരുന്നു വിവാഹിതരായത്. രണ്ടുവര്‍ഷം മുമ്പായിരുന്നു സുനന്ദയെ ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :