അഹമ്മദാബാദ്|
VISHNU.NL|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (16:07 IST)
പ്രാചീന ഇന്ത്യയിലെ പ്രധാന സംസ്കാരങ്ങളിലൊന്നായ ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ ഭാഗമായ കിണര്‍ പടവുകള്‍ കണ്ടെത്തി. കച്ചിലെ ധോലാവിരയില്‍ നിന്നാണ് ഈ കല്‍പ്പടവുകള്‍ ഗവേഷകര്‍ കണ്ടെത്തിയത്. ധോലാവിര തടാകത്തിന് കിഴക്കുഭാഗത്തു നിന്നാണ് പുരാവസ്തു വകുപ്പ് ഹാരപ്പന്‍ സംസ്കാരത്തിന്‍റെ ഭാഗമായ ജലസംഭരണി കണ്ടെത്തിയിരിക്കുന്നത്.
ഇതിന് മോഹന്‍ ജെദാരോയില്‍ കണ്ടത്തിയ ഗ്രേറ്റ് ബാത്ത് എന്ന പൊതുകുളിക്കടവിനേക്കാള്‍ മൂന്നിരട്ടി വലുപ്പമുണ്ട്. ഡിസംബറിലാണ് സിന്ധുനദീതടസംസ്കാരത്തിന്‍റെ കേന്ദ്രമായ
ഹാരപ്പ സ്ഥിതി ചെയ്തിരുന്ന കച്ചില്‍ ഉദ്ഖനനം ചെയ്യാനുള്ള സ്ഥലം സര്‍വേ ചെയ്തത്. ഏറ്റവും വലിയ അഞ്ചു ഹാരപ്പന്‍ നഗരങ്ങളില്‍ ഒന്നില്‍ വലിയ തടാകമോ തീരപ്രദേശമോ ഉണ്ടാകുമെന്ന നിഗമനത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് കിണര്‍പടവുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇന്നത്തെ പാകിസ്താനിലെ ഹാരപ്പ എന്ന നഗരത്തില്‍ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകള്‍ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നത്. അങ്ങനെയാണ് ഈ സംസ്ക്കാരത്തിന് ഹാരപ്പന്‍ സംസ്കാരം എന്ന് പേര് കിട്ടിയത്.
ഈ തെളിവുകള്‍ ലഭിക്കുന്നതു വരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രിമു 356). ഈ കണ്ടെത്തല്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യസംസ്കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വര്‍ഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുന്‍പ്, വേദകാലഘട്ടമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനവാസചരിത്രത്തില്‍ ഏറ്റവും പുരാതനമായ കാലഘട്ടമെന്ന് ചരിത്രകാരന്മാര്‍ കരുതിയിരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.