ഇന്ദ്രാണി ഷീനയെ കൊന്നത് പണത്തിനു വേണ്ടിയാകാമെന്ന് സിദ്ധാര്‍ത്ഥ് ദാസ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (13:10 IST)
മകളായ ഷീന ബോറയെ ഇന്ദ്രാണി മുഖര്‍ജി കൊന്നത് പണത്തിനു വേണ്ടിയാകാമെന്ന് സിദ്ധാര്‍ത്ഥ് ദാസ്. ഷീനയുടെയും മിഖൈലിന്റെയും അച്‌ഛനാണ് സിദ്ധാര്‍ത്ഥ് ദാസ്. സ്റ്റാര്‍ ടിവി മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി മുഖര്‍ജി. 2012 ഏപ്രിലില്‍ ആയിരുന്നു ഷീനയെ ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്‌ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാം റായിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഷീനയുടെയും മിഖൈലിന്റെയും അച്‌ഛന്‍ താനാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ സിദ്ധാര്‍ത്ഥ് ദാസ് എന്നാല്‍, ഇന്ദ്രാണി മുഖര്‍ജിയെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് തങ്ങള്‍ക്ക് പിറന്ന കുട്ടികളാണ് ഷീനയും മിഖൈലും എന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.

1989ല്‍ ഇന്ദ്രാണി തന്നെ വിട്ടു പോയെന്നും പിന്നെ ഒരിക്കല്‍ പോലും താന്‍ അവരെ കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഷീനയുടെയും മിഖൈലിന്റെയും അച്‌ഛന്‍ താനാണെന്ന് തെളിയിക്കാന്‍ ഡി എന്‍ എ പരിശോധനയ്ക്ക് തയ്യാറാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :