അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ജൂണ്‍ 2020 (07:24 IST)
അതിർത്തിയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഉന്നത സൈനികതലത്തിലായിരിക്കും ചർച്ച. നിലവിൽ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണ് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
അതേ സമയം ഇന്ത്യാ-
ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയൺ ഇന്നലെ അഭിപ്രായപ്പെട്ടു.ഇരുരാജ്യങ്ങളുടെയും തലവന്മാരുടെ പൊതുഅഭിപ്രായം അനുസരിച്ചായിരിക്കും ചൈന കാര്യങ്ങൾ നടപ്പിലാക്കുകയെന്നും അതിർത്തിയിൽ ചൈനയുടെ പരമാധികാരം ഉറപ്പിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ലീജിയൻ പറഞ്ഞു.
അതേസമയം ഇന്ത്യാ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.നിലവിൽ യാതൊരു ആക്രമണങ്ങളും അവിടെയില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.