രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 58,097 പേര്‍ക്ക്; മരണം 534

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 ജനുവരി 2022 (10:51 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 58,097 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 15,389 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. പുതിയതായി രോഗം മൂലം 534 പേരുടെ മരണം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത് 2,14,004 പേരാണ്.

ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് 4,82,551 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 147.72 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :